ബിജെപി നേതാവ് ചിൻമയാനന്ദ് ബലാത്സംഗം ചെയ്‌തുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാർഥിനി

തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (20:23 IST)
ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദ്  തന്നെ ബലാത്സംഗം ചെയ്യുകയും ശാരീരികമായി ചൂഷണം ചെയ്യുകയും ചെയ്തതായി യുപിയിലെ നിയമ വിദ്യാർഥിനി.

ഒരു വര്‍ഷത്തോളം തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതുസംബന്ധിച്ച് ഡൽഹി പൊലീസിൽ പരാതി നൽകിയെന്നും ഷാജഹാൻപൂർ പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തില്ലെന്നും വിദ്യാർഥിനി മാധ്യമങ്ങളോട് വ്യക്തമാക്കി.

പ്രത്യേക അന്വേഷണ സംഘം ഞായറാഴ്ച തന്നെ 11 മണിക്കൂറോളം ചോദ്യം ചെയ്തു. അവരോട് പീഡനവിവരം പറഞ്ഞിട്ടുണ്ട്. എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞിട്ടും അവര്‍ ചിന്മയാന്ദിനെ ഇതുവരെ അറസ്റ്റ് ചെയിതിട്ടില്ലെന്നും  പെണ്‍കുട്ടി പറഞ്ഞു.

ചിന്മയാനന്ദിനെതിരെ നേരത്തെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ യു.പിയിലെ ഷാജഹാന്‍പൂരില്‍നിന്നും കാണാതായ പെണ്‍കുട്ടിയെ രാജസ്ഥാനില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍