എല്ലാ സമുദായത്തിലേയും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ അവകാശം ഏക സിവില്‍ കോഡ് ഉറപ്പുനല്‍കുന്നുവെന്ന് രാഷ്ട്രപതി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 23 ഓഗസ്റ്റ് 2023 (09:55 IST)
എല്ലാ സമുദായത്തിലേയും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ അവകാശം ഏക സിവില്‍ കോഡ് ഉറപ്പുനല്‍കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. കൂടാതെ ഗോവയിലെ ജനങ്ങള്‍ ഏക വ്യക്തി നിയമം സ്വീകരിച്ചത് അഭിമാനകരമാണെന്നും അവര്‍ പറഞ്ഞു. അതേസമയം കേരളം അടക്കമുള്ള നിരവധി സംസ്ഥാനങ്ങള്‍ ഏക സിവില്‍കോഡിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
 
ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനെതിരെ കേരളത്തില്‍ നിയമസഭ പ്രമേയം കൊണ്ടുവന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം ഐകകണ്‌ഠേന പാസായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍