ഉധംപൂരിലേത് ഭീകരാക്രമണമല്ലെന്ന് ജമ്മുകശ്മീർ സർക്കാർ
ശനി, 8 ഓഗസ്റ്റ് 2015 (10:31 IST)
ഉധംപൂർ ജില്ലയിലെ ബസന്ത്ഗർഗിനു സമീപത്തെ ചാൻജ് പൊലീസ് സ്റ്റേഷനുനേരെയുണ്ടായത് ഭീകരാക്രമണമല്ലെന്ന് ജമ്മു കശ്മീർ സർക്കാർ അറിയിച്ചു. നാട്ടുകാരുമ്മ്പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് വെടിയുതിര്‍ത്തതാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇക്കാര്യം സ്ഥിരികരിക്കുന്ന തെളിവുകൾ ലഭിച്ചതായും ഉപമുഖ്യമന്ത്രി ഡോ നിർമൽ സിംഗ് പറഞ്ഞു.
ഉധംപൂരിൽ നിന്നും ഒരു പാക്ക് ഭീകരനെ ജീവനോടെ പിടികൂടിയതിന്റെ പിറ്റേദിവസമാണ് പൊലീസ് സ്റ്റേഷനു നേരെ ആക്രമണമുണ്ടായത്. ഭീകരരായിരിക്കും ആക്രമണത്തിനു പിന്നിലുള്ളതെന്നായിരുന്നു പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രി 9.15 നു തുടങ്ങിയ സംഘർഷം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 ഓടെയാണ് അവസാനിച്ചത്. സംഘർഷത്തിൽ രണ്ടു പൊലീസുകാർക്ക് പരുക്കേറ്റിരുന്നു.
ഉധംപൂർ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് സുലൈമാൻ ചൗധരി സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പൊലീസുകാരുമായും ഗ്രാമീണ വികസന സമിതി അംഗങ്ങളുമായും അദ്ദേഹം സംസാരിച്ചു. ഇരുവിഭാഗങ്ങളുടെയും കയ്യിലുണ്ടായിരുന്ന ബുള്ളറ്റുകൾ ഫൊറൻസിക് പരിശോധനയ്ക്കായി അദ്ദേഹം ശേഖരിച്ചിട്ടുണ്ട്.