ആരാധകരുടെ ആവേശം കെടുത്തി കൊൽക്കത്തയിൽ കനത്ത മഴ; കളി വൈകിയേക്കും

ശനി, 19 മാര്‍ച്ച് 2016 (18:02 IST)
കൊൽക്കത്ത ഈഡൻ‌ഗാർഡസിൽ ഇന്നു വൈകിട്ട് 7 മണിക്ക് നടക്കാനിരുന്ന ഇന്ത്യ-പാകിസ്താൻ ട്വന്റി-20 ലോകകപ്പ് മത്സരം വൈകിയേക്കും. കൊൽക്കത്തിലെ കനത്ത മഴയെതുടർന്നാണ് കളി വൈകാൻ സാധ്യത. മഴയെ തുടർന്ന് പിച്ചും ഗ്രൗണ്ടും പൂര്‍ണമായി മൂടിയിരിക്കുകയാണ്. ഇത് ആരാധകരുടെയും സംഘാടകരുടെയും ആധി ഇരട്ടിയാക്കുന്നു.
 
രാവിലെ മഴ പെയ്തെങ്കിലും ഉച്ചയോടെ മഴ ശമിക്കുകയും വെയിലുദിക്കുകയും ഗ്രൗണ്ടിലെ ഈര്‍പ്പം മാറുകയും ചെയ്തിരുന്നു. ഇതിനുശേഷം കാണികള്‍ വന്‍തോതില്‍ സ്‌റ്റേഡിയത്തില്‍ എത്തിത്തുടങ്ങുമ്പോഴാണ് മഴയുടെ രണ്ടാംവരവ്. മത്സരം വൈകീട്ട് ഏഴരയ്ക്കാണ് തുടങ്ങാനിരുന്നത്. 
 
മഴ കാരണം കളി നടക്കാതെ വന്നാൽ ഇന്ത്യയുടെ സെമിക്ക് അത് കനത്ത തിരിച്ചടിയായിരിക്കും. കഴിഞ്ഞ കളിയിൽ ബംഗ്ലാദേശിനെതിരെ 55 റൺസ് മുൻപിൽ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പാകിസ്താൻ ഇന്ത്യക്കെതിരെ ഇന്ന് കളിക്കാനിറങ്ങുന്നത്. ഇന്ത്യയ്ക്ക് ബലം പകരുന്നത് കളിയിലെ മിടുക്കിനേക്കാള്‍ മറ്റു ചില വിശ്വാസങ്ങളാണ്. ഏകദിന, ട്വന്റി 20 ലോകകപ്പുകളില്‍ പാകിസ്താനോട് തോറ്റ ചരിത്രമില്ല ഇന്ത്യയ്ക്ക്. ട്വന്റി 20യില്‍ മാത്രം നാലു തവണ ഇന്ത്യ പാകിസ്താനെ തോല്‍പിച്ചിട്ടുണ്ട്.
 
ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് 47 റൺസിന് തോൽവി എറ്റുവാങ്ങിയ ഇന്ത്യയ്ക്ക് സെമിയിലേക്ക് മുന്നേറാൻ പാകിസ്താനുമായുള്ള ഇന്നത്തെ മത്സരത്തിലെ വിജയം അനിവാര്യമാണ്.  ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇതുവരെ ഇന്ത്യയോട് തോറ്റിട്ടില്ല എന്ന് പാകിസ്താൻ ആശ്വസിക്കുമ്പോൾ ഏകദിന, ട്വന്റി-20 ലോകകപ്പുകളില്‍ ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്താന്‌ ഇതുവരെയും സാദിച്ചിട്ടില്ല എന്നതാണ് ഇന്ത്യയുടെ ആശാസവും. ഇന്ത്യയെ മറികടന്നാല്‍ സെമിയിലേയ്ക്കുള്ള പാകിസ്താന്റെ യാത്ര എളുപ്പമാവും.
 

വെബ്ദുനിയ വായിക്കുക