ഒഡീഷയില്‍ ട്രെക്ക് മറിഞ്ഞ് ഒമ്പത് മരണം; മരിച്ചത് കമ്പഡി താരങ്ങള്‍
ഞായര്‍, 20 സെപ്‌റ്റംബര്‍ 2015 (11:32 IST)
ഒഡീഷയില്‍ സുന്ദര്‍ഗണ്‍ ജില്ലയില്‍ ട്രെക്ക് നിയന്ത്രണം വിട്ടുമറിഞ്ഞുണ്ടായ അപകടത്തില്‍ 9 പേര്‍ മരിച്ചു. അപകടത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്. മരിച്ച 9 പേരും കബഡി കളിക്കാരാണ്. സുന്ദര്‍ഗഡ് ജില്ലയിലെ ലാഹുനിപര-ബഹരാപോസി റോഡില്‍ സൌരാപ്പള്ളിയിലായിരുന്നു അപകടം.
20 പേരുമായി വന്ന മിനി ട്രെക്ക് പാലത്തില്‍ നിന്ന് വീണാണ് അപകടമുണ്ടായത്. നദിയിലേക്കാണ് ട്രെക്ക് വീണത്. ഒരു ടൂര്‍ണമെന്റില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സെന്‍ഡാപൂര്‍ ജില്ലയില്‍ നിന്നുള്ള കബഡി കളിക്കാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 7 പേര്‍ സംഭവസ്ഥലത്ത് വച്ചും 2 പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ നാലരക്കാണ് അപകടമുണ്ടായത്. സെന്ധാപുര്‍ ഗ്രാമത്തില്‍ നിന്നുള്ളവരായിരുന്നു കബഡി താരങ്ങള്‍. ഇവര്‍ ധുദിഗാവിലേക്ക് കബഡി ടൂര്‍ണമെന്റില്‍ പങ്കെടുത്ത് വരുകയായിരുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി നവീന്‍ പട്നായിക് 1 ലക്ഷം രൂപ എക്സ്ഗ്രേഷ്യ പ്രഖ്യാപിച്ചു.