ടിപ്പു സുല്‍ത്താനായി രജനികാന്ത് അഭിനയിക്കരുതെന്ന് ഹിന്ദു സംഘടന
ടിപ്പു സുല്‍ത്താന്റെ ജീവിതം പ്രമേയമാക്കുന്ന സിനിമയില്‍ നടന്‍ രജനികാന്ത് അഭിനയിക്കരുതെന്ന ആവശ്യവുമായി ഹിന്ദു മുന്നണി രംഗത്ത്. ടിപ്പു സുല്‍ത്താന്‍ തമിഴന്‍മാര്‍ക്ക് എതിരായിരുന്നുവെന്നും അത്തരത്തിലൊരു സിനിമയില്‍ രജനികാന്ത് അഭിനയിക്കരുതെന്നും ഹിന്ദു മുന്നണി നേതാവ് രാമ ഗോപാലന്‍ പറഞ്ഞു.
രജനികാന്ത് മാത്രമല്ല, ഒരു തമിഴ് നടനും ടിപ്പു സുല്‍ത്താനായി വേഷമിടരുതെന്നും ഗോപാലന്‍ പറഞ്ഞു. ബംഗളുരു വ്യവസായി അസോക് ഖേനിയാണ് ടിപ്പുവിന്റെ സിനിമയെടുക്കുന്നുവെന്ന കാര്യം അറിയിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് രജനി പ്രതികരിച്ചിരുന്നില്ല.