സ്ഥാനാര്‍ഥിത്വത്തെ ആദ്യം സ്വാഗതം ചെയ്‌തെങ്കിലും സിനിമാ തിരക്കും ആരോഗ്യപരമായ കാരണങ്ങളാലും മത്സര രംഗത്ത് നിന്ന് പിന്‍മാറുകയാണെന്ന് പിന്നീട് കെ പി എ സി ലളിത പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി സമീപിച്ചെങ്കിലും മത്സരിക്കാനില്ലെന്ന നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും ലളിത പറഞ്ഞു.