വ്യാജ ബിരുദം; തോമറിന്റെ രേഖകള്‍ സര്‍വ്വകലാശാല മുക്കി

ബുധന്‍, 24 ജൂണ്‍ 2015 (18:00 IST)
വ്യാജ ബിരുദ വിവാദത്തില്‍ നടപടി നേരിടുന്ന ഡല്‍ഹി മുന്‍ നിയമമന്ത്രി ജിതേന്ദര്‍ സിംഗ് തോമറിന്‌ തില്‍കാ മാഞ്ചി ഭഗല്‍പൂര്‌ സര്‍വകലാശാലയില്‍നിന്നും നല്‍കിയ രജിസ്‌ടേഷന്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ കാണാതായി. പോലീസ്‌ സര്‍വകലാശാലയില്‍ നടത്തി തെരച്ചിലിലാണ്‌ രേഖകള്‍ നഷ്‌ടപ്പെട്ടതായി കണ്ടെത്തിയത്‌.

സംഭവത്തില്‍ ദുരൂഹത്സയുണ്ടെന്നാണ് പൊലീസ് കരുതുന്നത്. അതിനാല്‍ രേഖകള്‍ കാണാതായ സംഭവത്തില്‍ സര്‍വകലാശാല മുന്‍ വൈസ്‌ ചാന്‍സിലറെയും ചോദ്യം ചെയ്യാനാണ്‌ അന്വേഷണ സംഘത്തിന്റെ തീരുമാനം. തോമറുമായി ബന്ധപ്പെട്ട എല്ല രേഖകളും ഉടന്‍ തന്നെ ഹാജരാക്കാനാണ് അന്വേഷണ സംഘം സര്‍വ്വകലാശലയ്ക്ക് നല്‍കിയിരിക്കുന്ന് നിര്‍ദ്ദേശം.

രേഖകള്‍ ഹാജരാക്കുന്നതില്‍ വീഴ്‌ച വരുത്തിയാല്‍ നടപടി നേരിടുമെന്ന മുന്നറിയിപ്പും അന്വേഷണ സംഘം സര്‍വകലാശാലയ്‌ക്ക് നല്‍കിയിട്ടുണ്ട്‌. ജൂണ്‍ ഒമ്പതിനാണ്‌ വ്യാജ ബിരുദം ഉപയോഗിച്ച്‌ തട്ടിപ്പ്‌ നല്‍കിയെന്ന കേസില്‍ തൊമര്‍ പോലീസിന്റെ പിടിയിലാകുന്നത്‌. തൊമറിന്റെ ബിരുദം വ്യാജമാണെന്ന്‌ അന്വേഷണ സംഘം പിന്നീട്‌ കണ്ടെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക