വിദ്യാര്‍ത്ഥികള്‍ക്ക് റാഗിംഗ് പീഡനം: 20 മെഡിക്കല്‍ കോളജുകളുടെ രജിസ്ട്രേഷന്‍ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രാലയത്തിന് കത്ത്

വെള്ളി, 29 ജൂലൈ 2016 (15:58 IST)
വിദ്യാര്‍ത്ഥികളുടെ റാഗിംഗ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ രാജ്യത്തെ 20 മെഡിക്കല്‍ കോളജുകളുടെ രജിസ്ട്രേഷന്‍ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രാലയത്തിന് കത്ത്. ഡെന്റല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം ഉന്നയിച്ച് ആരോഗ്യമന്ത്രാലയത്തിന് കത്ത് അയച്ചിരിക്കുന്നത്. 20 മെഡിക്കല്‍ കോളജുകളുടെ നിയമപരമായ അംഗീകാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് അയച്ചിരിക്കുന്നത്. രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തുടരുന്ന റാഗിംഗ് തുടച്ചുനീക്കാന്‍ ശക്തമായ നടപടിയാണ് കൌണ്‍സില്‍ ആവശ്യപ്പെടുന്നത്.
 
കൌണ്‍സില്‍ അപേക്ഷ സ്വീകരിച്ച് ആരോഗ്യമന്ത്രാലയം നടപടി സ്വീകരിക്കുകയാണെങ്കില്‍ ഈ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ നഷ്‌ടമാകും. അങ്ങനെയാണെങ്കില്‍ നടപടി നേരിടേണ്ടി വരുന്ന കോളജുകള്‍ ഇവയൊക്കെയാണ്:
 
1. ശ്രീ ബാലാജി ഡെന്റല്‍ കോളജ്, ആര്‍ ആര്‍ ഡിസ്ട്രിക്‌ട്, ആന്ധ്രാപ്രദേശ്
2.റീജിയണല്‍ ഡെന്റല്‍ കോളജ്. ഗുവാഹത്തി
3.പാട്‌ന ഡെന്റല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റല്‍, പാട്‌ന
4. ഡോ ബി ആര്‍ അംബേദ്കര്‍ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് ഡെന്റല്‍ സയന്‍സസ് ആന്‍ഡ് ഹോസ്പിറ്റല്‍, പാട്‌ന
5. മിഥില മൈനോറിറ്റി ഡെന്റല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റല്‍, ദാര്‍ബംഗ
6. ഇ എസ് ഐ സി ഡെന്റല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റല്‍, ഡെല്‍ഹി
7.ഗവ: ഡെന്റല്‍ കോളജ്, ശ്രീനഗര്‍
8.ഇന്ദിര ഗാന്ധി ഗവണ്‍മെന്റ് ഡെന്റല്‍ കോളജ്, ജമ്മു
9.കെ ജി എഫ് കോളജ് ഓഫ് ഡെന്റല്‍ സയന്‍സസ് ആന്‍ഡ് ഹോസ്പിറ്റല്‍, ബി ഇ എം എല്‍ നഗര്‍
10. എ എം ഇ ഡെന്റല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റല്‍, റൈച്ചൂര്‍
11.ഹിറ്റ്‌കാരിനി ഡെന്റല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റല്‍, ജബല്‍പുര്‍
12. ഭാഭ കോളജ് ഓഫ് ഡെന്റല്‍ സയന്‍സസ്, ഭോപ്പാല്‍
13.ഗവ: ഡെന്റല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റല്‍, ഔറംഗബാദ്
14. നന്ദഡ് റൂറല്‍ ഡെന്റല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, നന്ദഡ്
15. രാജേഷ് രാംഡസ്‌ജി കംബെ ഡെന്റല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റല്‍, അകോല
16. ശ്രീ സുഖ്‌മാനി ഡെന്റല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റല്‍, ദേരാബസ്സി
17. നിംസ് ഡെന്റല്‍ കോളജ്, ജയ്‌പുര്‍
18. ഫാക്കല്‍റ്റി ഓഫ് ഡെന്റല്‍ സയന്‍സസ്, കിംഗ് ജോര്‍ജസ് യൂണിവേഴ്സിറ്റി ഓഫ് ഡെന്റല്‍ സയന്‍സസ്, ലഖ്‌നൌ
19. ഹര്‍സരന്‍ ദാസ് ഡെന്റല്‍ കോളജ്, ഗാസിയാബാദ്
20. സ്കൂള്‍ ഓഫ് ഡെന്റല്‍ സയന്‍സസ്, ഗ്രേറ്റര്‍ നോയിഡ
 
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രാജ്യത്തെ മെഡിക്കല്‍ കോളജുകളില്‍ റാഗിംഗ് വര്‍ദ്ധിച്ചു വരികയാണ്. ചില റാഗിംഗ് കേസുകളില്‍ കുട്ടികളുടെ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രാലയത്തിന് കത്ത് അയച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക