കാമുകന്റെ മോഹം പൂവണിയാന്‍ കാമുകിയുടെ മോഷണം സ്വന്തം വീട്ടില്‍ നിന്ന്; പതിനഞ്ചുകാരി അടിച്ചുമാറ്റിയത് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം- ഇരുവരുടെയും ആഗ്രഹം നിസാരമായിരുന്നു
വെള്ളി, 27 മെയ് 2016 (20:58 IST)
കാമുകനൊപ്പം ബൈക്കില്‍ കറങ്ങുകയെന്ന ആഗ്രഹം സഫലമാക്കാന്‍ സ്വന്തം വീട്ടില്‍ മോഷണം നടത്തിയ പതിനഞ്ചുകാരി പൊലീസിന്റെ പിടിയിലായി. കാമുകന് ബൈക്ക് ഇല്ലാതിരുന്നതിനാല്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 1.76 ലക്ഷം രുപയുടെ സ്വര്‍ണാഭരണങ്ങള്‍ പെണ്‍കുട്ടി മോഷ്‌ടിക്കുകയായിരുന്നു. കൈക്കലാക്കിയ സ്വര്‍ണം കാമുകന് ബൈക്ക് വാങ്ങുന്നതിനായി നല്‍കുകയായിരുന്നു.
ഈ മാസം ഒമ്പതാം തിയതിയാണ് പെണ്‍കുട്ടി വീട്ടില്‍ മോഷണം നടത്തിയത്. കള്ളന്‍ സ്വന്തം വീട്ടില്‍ ഉണ്ടെന്ന് അറിയാതിരുന്ന മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും യാതൊരു തെളിവും ലഭിച്ചില്ല. ഇതിനിടെ പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ മകളെ കാണാനില്ലെന്ന് വ്യക്തമാക്കി മറ്റൊരു പരാതി കൂടി നല്‍കുകയായിരുന്നു.
പെണ്‍കുട്ടിയെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാമുകനെക്കുറിച്ചുള്ള വിവരം ലഭ്യമാകുകയായിരുന്നു. ഇയാള്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് പുതിയ ബൈക്ക് വാങ്ങിയതായും മനസിലാക്കി. ഇതോടെ പൊലീസ് യുവാവിന്റെ സുഹൃത്തുക്കളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു.
കാമുകനിലേക്ക് അന്വേഷണം നീളുന്നുവെന്ന് മനസിലാക്കിയ പെണ്‍കുട്ടി ഇതിനിടെ വീട് വിട്ടിറങ്ങുകയും ചെയ്‌തു. എന്നാല്‍, അടുത്ത ദിവസം തന്നെ പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങി എത്തുകയും ചെയ്തു. സഹോദരനോട് പിണങ്ങി വീടുവിട്ടിറങ്ങി റെയില്‍വേ സ്‌റ്റേഷനില്‍ രാത്രി കഴിച്ചുകൂട്ടി എന്നായിരുന്നു പെണ്‍ക്കുട്ടി വീട്ടുകാരോട് പറഞ്ഞത്.
എന്നാല്‍ ഇതില്‍ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമായത് പിന്നീട് പൊലീസ് കാമുകനേയും കസ്റ്റഡിയില്‍ എടുത്തു. കാമുകനാണ് പെണ്‍ക്കുട്ടി വീട്ടില്‍ നിന്നും ആഭരണങ്ങള്‍ മോഷിടിച്ച് നല്‍കിയ വിവരം പൊലീസിനോട് പറഞ്ഞത്. പെണ്‍കുട്ടി നിര്‍ബന്ധപുര്‍വ്വം ബൈക്ക് വാങ്ങാനായി പണം ഏല്‍പ്പിക്കുകയായിരുന്നു എന്നും ഇയാള്‍ പറഞ്ഞു.