ജീവനോടെ തിരിച്ചെത്തിച്ചതിൽ മുഖ്യമന്ത്രിയ്ക്ക് നന്ദി: സുരക്ഷാവീഴ്‌ചയിൽ രോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി

ബുധന്‍, 5 ജനുവരി 2022 (18:07 IST)
പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്‌ച്ചയിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെ പരിഹസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവത്തിന് ശേഷം ഭട്ടിൻഡ വിമാനത്താവളം വരെ എനിക്ക് ജീവനോടെ എത്താൻ സാധിച്ചതിൽ നിങ്ങളുടെ മുഖ്യമന്ത്രിയോട് നന്ദി പറയുക എന്നാണ് പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് പ്രതികരിച്ചത്.
 
ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് പോകുന്നതിന് ഇടയിലാണ് സുരക്ഷാവീഴ്ച. സ്മാരകത്തിലേക്ക് പോകുന്നതിനിടെ പ്രതിഷേധവുമായി കർഷകർ റോഡ് ഉപരോധിക്കുകയായിരുന്നു. 20 മിനിറ്റോളം നേരം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്ളൈഓവറില്‍ കുടുങ്ങി കിടന്നു.
 
അതേസമയം വൻ സുരക്ഷാ വീഴ്‌ചയാണ് സംഭവിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തി. വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കർശന നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍