വിമാനത്താവളങ്ങളില്‍ ഭീകരാക്രമണ സാധ്യതയെന്ന് റിപ്പോര്‍ട്ട്; സുരക്ഷാനടപടികള്‍ ശക്തമാക്കി

വെള്ളി, 7 ഒക്‌ടോബര്‍ 2016 (08:14 IST)
രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഭീകരാക്രമണ സാധ്യതയെന്ന് റിപ്പോര്‍ട്ട്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെയും ജമ്മു കശ്‌മീര്‍, ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ അതിര്‍ത്തി സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിലുമാണ് തീവ്രവാദി ആക്രമണസാധ്യത ഉള്ളതായി റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്.
 
മുന്നറിയിപ്പ് ലഭിച്ച 22 വിമാനത്താവളങ്ങളില്‍ സുരക്ഷാനടപടികള്‍ ശക്തമാക്കി. എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസ് മേധാവികളോട് കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് എല്ലാ വിമാനക്കമ്പനികള്‍ക്കും അറിയിപ്പും നല്കിക്കഴിഞ്ഞു.
 
വിമാനയാത്രികരുടെ ബാഗുകളും മറ്റ് ലഗേജുകളും വിശദപരിശോധനയ്ക്ക് വിധേയമാക്കാനും വിമാനത്താവളങ്ങളില്‍ എത്തുന്ന വാഹനങ്ങളും മറ്റും സൂക്ഷ്‌മമായി നിരീക്ഷിക്കാനും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക