റെയിൽവേ ട്രാക്കിൽ ഇൻസ്റ്റഗ്രാം റീൽ ഷൂട്ടിങ്, തീവണ്ടിതട്ടി 17 കാരൻ ഗുരുതരാവസ്ഥയിൽ

തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (17:12 IST)
റെയിൽവേ ട്രാക്കിൽ ഇൻസ്റ്റഗ്രാം റീൽ ചെയ്യുന്നതിനിടെ 17കാരനെ ട്രെയിനിടിച്ചു. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്. ഞായറാഴ്ച തെലങ്കാനയിലെ ഹനുമകൊണ്ട ജില്ലയിലുള്ള കാസിപേട്ടിലാണ് സംഭവം. അപകടത്തിൻ്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
 
വാറങ്കൽ സ്വദേശിയായ സി എച്ച് അക്ഷയ് രാജാണ് അപകടത്തിൽ ഗുരുതരാവസ്ഥയിലുള്ളത്. പതിനൊന്നാം ക്ലാസ് വിദ്യാർഥിയാണ് അക്ഷയ്. റെയിൽവേ ട്രാക്കിന് സമീപത്തുകൂടെ അക്ഷയ് രാജ് നടക്കുന്നതിൻ്റെ വീഡിയോയാണ് ചിത്രീകരിച്ചിരുന്നത്. ഇതിനിടെ അതിവേഗതയിൽ വന്ന ട്രെയിൻ ഇയാളെ ഇടിച്ചിടുകയായിരുന്നു. ഇതെല്ലാം വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. അക്ഷയുടെ സുഹൃത്താണ് ഫോണിൽ വീഡിയോ പിടിച്ചിരുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍