തമിഴ്‌നാട്ടില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി; വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമല്ല

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 4 ഏപ്രില്‍ 2022 (10:42 IST)
തമിഴ്‌നാട്ടില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി. തമിഴ്‌നാട് പബ്ലിക് ഹെല്‍ത്ത് ആക്ട് പ്രകാരം കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പാക്കിയ നിയന്ത്രണങ്ങളാണ് ഒഴിവാക്കിയത്. ഇതോടെ പൊതുയിടങ്ങളില്‍ പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമല്ല. 18 വയസിന് മുകളിലുള്ള 92ശതമാനം പേര്‍ക്കും ഇതുവരെ ഒന്നാം ഡോസ് വാക്‌സിനും 72 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത് വെറും 23 കൊവിഡ് കേസുകള്‍ മാത്രമാണ്. നേരത്തേ മഹാരാഷ്ട്രയും പശ്ചിമ ബംഗാളും കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍