പദ്ധതിയുടെ ഭാഗമായി ഓരോ മാസവും പത്തു സൌജന്യയാത്രകളാണു മുതിര്‍ന്ന പൌരന്മാര്‍ക്ക് എം ടി സി ബസുകളില്‍ അനുവദിക്കുക. ആദ്യഘട്ടത്തില്‍ ചെന്നൈയില്‍ മാത്രമായിരിക്കും പദ്ധതി നടപ്പാക്കുക. പിന്നീട്, സംസ്ഥാനത്തിന്റെ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും.
ഓരോരുത്തര്‍ക്കും പ്രതിമാസം പത്തു ടോക്കണ്‍ വീതം നല്കും. ഇത് ഉപയോഗിച്ചു വേണം യാത്ര ചെയ്യാന്‍. ഇതിനായി, ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ വെബ്‌സൈറ്റില്‍ നിന്നോ ഡിപ്പോകളില്‍ നിന്നോ ലഭിക്കുന്ന ഫോം പൂരിപ്പിച്ചു പ്രായം തെളിയിക്കുന്ന രേഖകളും ഫോട്ടോയും സഹിതം നല്കണം.