ദളിത് വിദ്യാര്‍ഥികളെ കൊണ്ട് കക്കൂസ് കഴുകിപ്പിച്ചു; അധ്യാപകര്‍ അറസ്റ്റില്‍

വ്യാഴം, 23 ഏപ്രില്‍ 2015 (13:14 IST)
തമിഴ്നാട്ടില്‍ ദളിത് വിദ്യാര്‍ഥികളെ കൊണ്ട് സ്കൂളിലെ കക്കൂസ് കഴുകിപ്പിച്ച സംഭവത്തില്‍ എട്ട് അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അറസ്റ്റ്. തിരുനെല്‍വേലിയിലുള്ള ഒരു സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം നടന്നത്. 
 
ആറു മുതല്‍ എട്ടാംക്ളാസുവരെയുള്ള ദലിത് വിദ്യാര്‍ഥികളെ കൊണ്ടാണ് സ്കൂള്‍ വിട്ടതിന് ശേഷം പണിയെടുപ്പിച്ചിരുന്നത്. ശുചിമുറികള്‍ വൃത്തിയാക്കിയില്ളെങ്കില്‍ ശിക്ഷിക്കുമെന്ന് അധ്യാപകര്‍ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശുചിമുറികള്‍ വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥി സ്കൂളില്‍ പോകാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് എട്ട് അധ്യാപകരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അധ്യപാകര്‍ക്കെതിരെ പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരം കേസെടുത്തു.
 

വെബ്ദുനിയ വായിക്കുക