അയോധ്യ കേസിൽ വിധി ശനിയാഴ്‌ച; ജാഗ്രതയോടെ രാജ്യം, അയോധ്യയിൽ നിരോധനാജ്ഞ

ജോൺ കെ ഏലിയാസ്

വെള്ളി, 8 നവം‌ബര്‍ 2019 (22:33 IST)
അയോധ്യ കേസിൽ സുപ്രീം കോടതി വിധി ശനിയാഴ്ച. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറയുക. രാവിലെ 10.30ന് കോടതി വിധി പറയും.
 
2010ലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീലുകളിൽ ആണ് വിധി പറയുക. 40 ദിവസം തുടർച്ചയായി വാദം കേട്ടതിനു ശേഷമാണ് കേസിൽ വിധിപറയുന്നത്. 2.77 ഏക്കർ ഭൂമി മൂന്നായി വിഭജിക്കാൻ ആയിരുന്നു അലഹബാദ് ഹൈക്കോടതി വിധി. ചോദ്യം ചെയ്തുള്ള അപ്പീലുകളിൽ ആണ് വിധി പറയുന്നത്.

കനത്ത സുരക്ഷയാണ് രാജ്യത്തെമ്പാടും വിധിക്ക് മുന്നോടിയായി ഒരുക്കിയിരിക്കുന്നത്‌. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി.

വിധി എന്തായാലും സമാധാനപരമായി അതിനെ  സ്വീകരിക്കാൻ എല്ലാ ജനങ്ങളും തയാറാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. മതനിരപേക്ഷതയും സമാധാനവും കാത്തു സൂക്ഷിക്കാനുള്ള പ്രതിജ്ഞാ ബദ്ധത എല്ലാവരിലും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിരുത്തരവാദപരവും അനാവശ്യവുമായ പ്രസ്താവനകള്‍ നടത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രമന്ത്രിമാര്‍ക്കു നിര്‍ദേശം നല്‍കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍