ഫെയ്സ്ബുക്ക് ആധാറുമായി ബന്ധിപ്പിക്കണം, സാമൂഹ്യ മാധ്യമങ്ങൾ നിയത്രിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വിവിധ ഹൈക്കോടതികളീൽ സമർപ്പിക്കപ്പെട്ട ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട ഫെയ്‌സ്ബുക്ക് നൽകിയ ഹർജിയിലാണ് കേന്ദ്ര അർക്കാരിന്റെ വിശദീകരണം.
തീവ്രവാദികൾക്കും ക്രിമിനലുകൾക്കും സാമൂഹ്യ മാധ്യമങ്ങളിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം ഒരുക്കാൻ സധിക്കില്ല എന്ന് അറ്റോർണി ജനറൽ കോടതിയിൽ വ്യക്തമാക്കി. 'ആരുടെയും സ്വകാര്യതയിലേക്ക് കടന്നുകയറാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. എന്നാൽ രാജ്യത്തെ സുരക്ഷ ഉൾപ്പടെയുള്ള കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ല.
എന്നാൽ വിവരങ്ങൾ സർക്കാരിന് കൈമാറാൻ സാമൂഹ്യ മാധ്യമങ്ങൾക്ക് നിയമപരമായ ബാധ്യത ഉണ്ടോ എന്നും സുപ്രീം കോടതി ആരാഞ്ഞു. സാമൂഹ്യ മധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ നിരീക്ഷിക്കുന്നത് സർക്കാർ പ്രത്യേകം സാങ്കേതികവിദ്യ ഉണ്ടാക്കേണ്ടതിലേ എന്നും കോടതി ചോദിച്ചു. ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണം എന്ന ഫെയ്സ്ബുക്കിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്.