കശ്മീര്‍ സംഘര്‍ഷത്തില്‍ സുപ്രിംകോടതി ഇടപെടുന്നു; കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടി

ശനി, 30 ജൂലൈ 2016 (07:26 IST)
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാസേന കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ജമ്മുകശ്മീരിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ അടിസ്ഥാന വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ടിഎസ് ഠാകുര്‍, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. 
 
മുതിര്‍ന്ന അഭിഭാഷകനും ജമ്മുകശ്മീര്‍ നാഷനല്‍ പാന്തേഴ്‌സ് പാര്‍ട്ടി നേതാവുമായ ഭീംസിങ് നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന ഹരജിക്കാരന്റെ ആവശ്യത്തിന്മേല്‍ നോട്ടീസ് അയക്കാന്‍ കോടതി തയാറായില്ല. കശ്മീര്‍ താഴ്‌വരയിലെ സ്ഥിതി വ്യത്യസ്തമാണ്. പൊടുന്നനെയാണ് അവിടെ കാര്യങ്ങള്‍ മാറിമറിയുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും അങ്ങനെയുണ്ടായാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും ഹരജിക്കാരനെ കോടതി ഓര്‍മിപ്പിച്ചു. 
 
 
 
 

വെബ്ദുനിയ വായിക്കുക