ആഘോഷങ്ങളിൽ കരിമരുന്ന് പ്രയോഗത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സുപ്രീം കോടതി

ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (12:56 IST)
ഡൽഹി: ദീപാവലി, ക്രിസ്തുമസ്, ന്യൂയർ തുടങ്ങിയ ആഘോഷങ്ങളിൽ പടക്കങ്ങൾ ഉൾപ്പട്രെയുള്ള കരിമരുന്ന് പ്രയോഗങ്ങൾക്ക് കർശനമായ മാർഗ നിർദേശം പുറപ്പെടുവിച്ച് സുപ്രീം കോടതി. രാജ്യ വ്യാപകമായി പടക്കങ്ങളും പടക്ക നിർമ്മാണശാലകളും നിരോധിക്കനമെന്ന ഹർജി ഉപാധികളോടെ തള്ളിയാണ് സുപ്രീം കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. 
 
ഭരണഘടനയുടെ 21ആം ആനുഛേത പ്രകാരം പടക്ക നിർമ്മണ ശാലകളെ അപേക്ഷിച്ച് ജീവിക്കുന്നവരുടെ ജീവിക്കാനുള്ള അവകാസത്തെ നിഷേധിക്കാനാകില്ലെന്ന് ജസ്റ്റിസ് എകെ സിക്രി, അശോക് ഭൂഷൺ എന്നിവരുൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. എന്നാൽ ഇവയുടെ ഉപയോഗത്തിനും ഉത്പാദനത്തിനു വിപണനത്തിനും കോടതി ചില ഉപാദികൾ മുന്നോട്ടുവക്കുകുയായിരുന്നു. മലിനികരണം കുറവുള്ള പടക്കങ്ങൾക്ക് മത്രമേ ഉപയോഗിക്കാനുള്ള അംഗിക്കാരം ലഭിക്കു. ഇവ ഉപയോഗിക്കുന്നതിന് നിശ്ചിത സമയവും സ്ഥലവും ഉണ്ടായിരിക്കും. 
 
പടക്കം ഉത്പാതിപ്പിക്കുന്നതിനും വിപണനം നടത്തിന്നതിനും പ്രത്യേക ലൈസൻസ് നിർബന്ധമാണ്. ഓൺലൈൻ വഴി പടക്കങ്ങൾ വാങ്ങുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ദീപാവലി ആഘോഷങ്ങളിൽ രാത്രി എട്ടുമുതൽ 10 വരെമാത്രമേ പടക്കങ്ങളും മറ്റു കരിമരുന്നുകളും ഉപയോഗിക്കാനാവു. ക്രിസ്തുമസ് ന്യൂയർ ആഘോഷങ്ങൾക്ക് രാത്രി 11.55 മുതൽ 12.30 വരെയായിരിക്കും ഇതിനായുള്ള സമയ പരിധി എന്ന് സുപ്രീം കോടതി വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍