ശബരിമല: റിട്ട് ഹർജികൾ നവംബർ 13ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി

ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (12:10 IST)
ഡൽഹി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട റിട്ട് ഹർജികൾ നവംബർ 13 പരിഗണിക്കുമെന്ന് സുപ്രീം കോടതി. എല്ലാ കേസുകളും തുറന്ന കോടതിയിൽ തന്നെ വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി. എന്നാൽ പുനഃപരിശോധനാ ഹർജികൾ പരിഗണിക്കണമോ എന്ന കാര്യത്തിൽ സുപ്രീം കോടതി ഇതേവരെ തീരുമാനം എടുത്തിട്ടില്ല.
 
അടിയന്തര സ്വഭാവത്തോടുകൂടി റിട്ട് ഹർജികൾ പരിഗണിക്കണം എന്ന ആവശ്യം ഹർജിയിൽ ഉന്നയിച്ചിരുന്നെങ്കിലും നവംബർ 13 വരെ കാത്തിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കുകയായിരുന്നു. കേസുകൾ ഏത് ബെഞ്ചാണ് പരിഗണികു എന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കൈക്കോണ്ട നിലപാട് തിരുത്തപ്പെടുമോ എന്നാണ് ശബരിമല വിഷയത്തിൽ എല്ലാവരും ഉറ്റുനോക്കുന്നത്. ബെഞ്ചിലെ നാലംഗങ്ങൾ ശബരിമല സ്ത്രീ പ്രവേസനത്തെ അനുകൂലിച്ചൂം ജസ്റ്റിസ് ഇന്ദുമൽഹോത്ര സ്ത്രീ പ്രവേശനത്തെ എതിർത്തുമാണ് വിധി പുറപ്പെടുവിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍