‘സർക്കാർ ചെകുത്താനും കടലിനും നടുക്ക്: കടകം‌പള്ളി

ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (08:29 IST)
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതിയുടെ ചരിത്ര വിധിയിൽ സര്‍ക്കാര്‍ ചെകുത്താനും കടലിനും ഇടയിലാണെന്നു ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോടതി വിധി നടപ്പിലാക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. 
 
എന്നാൽ, ഒരുഭാഗത്ത് സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാന സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്തുന്നു. അതേസമയം, മറുഭാഗത്ത് ബിജെപി ഭക്തരുടെ വേഷത്തില്‍ വിധി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കേരളത്തിനുള്ളിൽ സമ്മര്‍ദം ചെലുത്തുന്നു. ഇതിന്റെ രണ്ടിന്റേയും നടുക്കാണ് സര്‍ക്കാര്‍.
 
ഈ രണ്ടു ഭാഗങ്ങളെയും സമരസപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് സര്‍ക്കാര്‍ കഴിഞ്ഞ കുറച്ചു ദിവസമായി നിറവേറ്റിക്കൊണ്ടിരിക്കുന്നതെന്ന് കടകംപള്ളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശബരിമല സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് ബിജെപിയുടെ കേന്ദ്ര ഘടകത്തിന് ഒരു നയവും സംസ്ഥാന ഘടകത്തിന് മറ്റൊരു നയവുമാണെന്ന കാര്യം ശ്രദ്ധേയമാണ്.  
 
ബിജെപിയുടെ വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ ഇടപെടല്‍ സര്‍ക്കാരും സിപിഎമ്മും നടത്തും. ഇത് തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കില്‍ കേരളം വിവേകാനന്ദന്‍ സൂചിപ്പിച്ച ഭ്രാന്താലയമായി മാറുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഉത്തരേന്ത്യയിലെ അനുഭവമാണ് കോണ്‍ഗ്രസിനുണ്ടാകുകയെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍