സംഭവത്തിൽ തിരുപ്പൂർ പല്ലടം സ്വദേശിയായ 21കാരൻ കാർത്തികേയനെ പൊലീസ് പിടികൂടി. മരിക്കുന്നതിന് തൊട്ടുമുൻപുള്ള രണ്ട് ദിവസവും മഞ്ജുള കാർത്തികേയന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിനിടെ ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തത് എന്ന് പൊലീസ് പറയുന്നു. യുവാവിനെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയിട്ടുണ്ട്.