ഭരണഘടന അനുസരിച്ച് ഭരിക്കാന്‍ സാധിക്കില്ലെങ്കില്‍ അധികാരത്തില്‍ തുടരരുത്; പിണറായിക്കെതിരെ സുബ്രഹ്മണ്യം സ്വാമി

ശനി, 4 മാര്‍ച്ച് 2017 (13:52 IST)
മുഖ്യമന്ത്രി പിണറായി വിജയന് താക്കീത് നല്‍കണമെന്ന് ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമി.  കല്ലാച്ചിയിലെ ആര്‍എസ്എസ് ഓഫീസിന് നേര്‍ക്കുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് 256 അനുച്ഛേദം അനുസരിച്ച് താക്കീത് നല്‍കണമെന്ന ആവശ്യം അദ്ദേഹം മുന്നോട്ടു വച്ചത്. 
 
ഭരണഘടന അനുസരിച്ചാണ് ഭരിക്കേണ്ടത്. അല്ലാത്തപക്ഷം അധികാരത്തില്‍ തുടരുവാന്‍ മുഖ്യമന്ത്രിയ്ക്ക് അര്‍ഹതയില്ല. കേരളം മുഴുവന്‍ ജിഹാദികളുടെ നാടായി മാറുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. അതിനെതിരെ ഒരു തരത്തിലുള്ള നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  
 
എല്ലാ ദേശീയ ശക്തികളെയും ആക്രമിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. ഇതിലൂടെ കലാപം ഉണ്ടാക്കുകയാണ് അവരുടെ ഉദ്ദേശം. ഹിന്ദുക്കളുടെ ഏകീകരണം സംഭവിച്ചാല്‍ പൂര്‍ണപരാജയമായിരിക്കും ഫലമെന്ന് കമ്യൂണിസ്റ്റുകാര്‍ക്കറിയാം. അതിനാലാണ് ഹിന്ദുവോട്ടുകള്‍ വിഭജിച്ച് അവര്‍ ഭരിക്കുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വെബ്ദുനിയ വായിക്കുക