ഇത് ചരിത്രവും മഹനീയവും അത്ഭുതവും: ശ്രീ ശ്രീ രവിശങ്കറിനെ അഭിനന്ദിച്ചുകൊണ്ട് അരവിന്ദ് കേജ്രിവാള്‍

തിങ്കള്‍, 14 മാര്‍ച്ച് 2016 (18:03 IST)
ആർട്ട് ഓഫ് ലിവിംഗ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ സംഘടിപ്പിച്ച ലോക സാംസ്കാരിക സമ്മേളനത്തിന് എല്ലാ രീതിയിലും അഭിനന്ദനം അറിയിച്ചുകൊണ്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ രംഗത്ത്. യോഗ ഗുരു യമുനാതീരത്ത് നടത്തിയ ലോക സാംസ്‌കാരികോത്സവം സംസ്‌കാരങ്ങളുടെ കുംഭമേളയെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്‌താവനക്കു പിന്നാലെയാണ് അരവിന്ദ് കേജ്രിവാളിന്റെ അഭിനന്ദന സന്ദേശം.
 
ശ്രീ ശ്രീ രവിശങ്കറിന്റെ സന്ദേശം ലോകം മുഴുവനുമുണ്ട്. മൂന്നു കോടി പ്രജകൾ എല്ലാം മറന്ന് ഈ ഒരു പരിപാടിക്കായി യമുനാതീരത്ത് ഒത്തുചേർന്നത് ചരിത്രവും അത്ഭുതവും മഹനീയവുമാണെന്ന് കേജ്രിവാള്‍ അഭിപ്രായപ്പെട്ടു. പരിപാടിക്കായി 4500 ഓളം കലാകാരന്മാരും ആചാര്യന്മാരും ഗുരുക്കളും ഒത്തുചേർന്നത് രാജ്യത്തെ ആദ്യത്തെ സംഭവമാണെന്നും അദ്ദേഹം അറിയിച്ചു. ലോകത്ത് സംസ്കാരവും സ്നേഹവും സമാധാനവും ആത്മീയവും പ്രചരിപ്പിക്കാനുള്ള യോഗ ഗുരുവിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കേണ്ടതു തന്നെയെന്നും 
കേജ്രിവാള്‍ പ്രതികരിച്ചു.
 
സംഘടനയുടെ പ്രവർത്തനങ്ങ‌ൾ ശാന്തമായിരുന്നുവെന്നും യമുനാ ശുദ്ധീകരണത്തിനായി സർക്കാർ ഒരുമിച്ച് പ്രവർത്തിക്കണമെന്നും സർക്കാർ യമുനാ ശുദ്ധീകരണത്തിനുള്ള നടപടികൾ എത്രെയും പെട്ടന്ന് സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സിനേഹവും ഐക്യവുമാണ് എല്ലാത്തിനും മറുമരുന്നെന്നും അദ്ദേഹം അറിയിച്ചു.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക