പൊലീസ് സ്റ്റേഷനുകളില്‍ മാധ്യവക്താക്കളെ നിയമിക്കണമെന്ന് അമിക്കസ് ക്യുറി

വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (16:13 IST)
പൊലീസ് സ്റ്റേഷനുകളില്‍ മാധ്യവക്താക്കളെ നിയമിക്കണമെന്ന് അമിക്കസ് ക്യുറി.  പോലീസ് സ്റ്റേഷനുകളിലെ കേസുകള്‍ മാധ്യമങ്ങള്‍ അറിയേണ്ടത് മാധ്യമവക്താക്കള്‍ വഴിയായിരിക്കണമെന്ന് സുപ്രീംകോടതിയില്‍ അമിക്കസ് ക്യുറിയുടെ ശുപാര്‍ശ ചെയ്തു. ഇതിനായി സ്റ്റേഷനുകളില്‍ മാധ്യമവക്താക്കളെ നിയമിക്കണമെന്ന് അമിക്കസ്ക്യൂറി ഗോപാല്‍ ശങ്കനാരായണനാണ് സുപ്രീംകോടതിയില്‍ ശുപാര്‍ശ ചെയ്തത്.
      
എല്ലാ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് മാര്‍ഗരേഖ തയ്യാറാക്കുന്നതിന്‍റെ ഭാഗമായാണ് സുപ്രീംകോടതി ഗോപാല്‍ ശങ്കനാരായണനെ അമിക്കസ് ക്യുറിയായി നിയമിച്ചത്. പോലീസില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മാധ്യമ വക്താക്കളായിരിക്കണം കേസിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കേണ്ടത്. 
 
എഫ് ഐ ആറിനു മുമ്പ് വാര്‍ത്താസമ്മേളനം നടത്തരുത്. അന്വേഷണത്തിലുള്ള കേസിന്‍റെ അതതു ഘട്ടത്തില്‍ മാത്രമേ വിവരങ്ങള്‍ വെളിപ്പെടുത്താവുയെന്നും വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് പകരം വാര്‍ത്താ കുറിപ്പുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക