ഒബാമയുടേയും മോഡിയുടേയും സുരക്ഷയ്ക്കായി വാരണാസിയില്‍ പൂജ

വെള്ളി, 23 ജനുവരി 2015 (15:44 IST)
ഇന്ത്യ സന്ദര്‍ശിക്കുന്ന പ്രസിഡന്റ് ബരാക് ഒബാമയുടേയും മോഡിയുടേയും സുരക്ഷയ്ക്കായി  വാരണാസിയിലെ ബിജെപി പ്രവര്‍ത്തകര്‍ പ്രത്യേക പൂജ നടത്തി.മോഡി- ഒബാമ മൈത്രി മഹായഗ്ന എന്ന പേരിലായിരുന്നു പ്രത്യേക പൂജ.

ഗംഗാതീരമായ അസിഗഡിലാണ് നടന്ന പൂജയ്ക്ക് ബിജെപിയുടെ ഗംഗാപ്രദേശഘടകമാണ് നേതൃത്വം നല്‍കിയത്.  ഇരുരാജ്യങ്ങളുടെയും ബന്ധങ്ങള്‍ ശക്തമാകുന്നതിനും  ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ക്ക് ഭീകരാക്രമണത്തിനെതിരെ പോരാടാനുള്ള ശക്തി നല്‍കണമെന്നും മാണ് പൂ‍ജയിലൂടെ ഇവര്‍ ദൈവത്തോട് ആവശ്യപ്പെട്ടത്. പൂജയില്‍ നിരവധി നേതാക്കളും പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക