എസ് പി ഉദയകുമാറിനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (13:24 IST)
കൂടംകുളം സമരസമിതി നേതാവ് എസ് പി ഉദയകുമാറിനെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു.നേപ്പാളില്‍ കാഠ്മണ്ഢുവില്‍ വച്ച് നടക്കുന്ന യുഎന്‍ മനുഷ്യാവകാശ പരിപാടിയില്‍ പങ്കെടുക്കാനായി പോകുകയായിരുന്നു എസ് പി ഉദയകുമാര്‍.ഉദയകുമാറിനെ പിന്നീട് തിരിച്ചയച്ചതാ‍യാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ്നാട്ടില്‍ ഉദയകുമാറിനെതിരെ പൊലീസ് ലുക്കൌട്ട് നോട്ടീസ് നിലനില്‍ക്കുന്നതിനാലാണ് യാത്ര തടഞ്ഞതെന്നാണ് സംഭവത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന ന്യായീകരണം. നാല് മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് ഉദയകുമാറിനെ അധികൃതര്‍ വിട്ടയച്ചത്.

കേസുകള്‍ നിലനില്‍കുന്നതിനാല്‍ ഉദയകുമാറിന്റെ പാസ്പോര്‍ട്ട് തടഞ്ഞ് വച്ചിരിക്കുകയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക