ദുരൂഹത തുടരുന്നു; സോണിയ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കാണാതായി - റിവോള്‍വറും, മൊബെല്‍ ഫോണും കണ്ടെത്തി
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ സുരക്ഷാ ഉദ്യോഗസ്ഥനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. സോണിയയുടെ ഔദ്യോഗിക വസതിയായ ജന്‍പതില്‍ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന രാകേഷ് (31)നെയാണ് സെപ്റ്റംബർ മൂന്നു മുതല്‍ കാണാതായിരിക്കുന്നത്.
'ഓഫ്' ദിനമായിരുന്ന ഒന്നിന് രാകേഷ് ഡ്യൂട്ടിക്കെത്തിയത് ദുരൂഹത ഉണര്‍ത്തുന്നുണ്ട്. സഹപ്രവർത്തകരുമായി പതിവുപോലെ ഇടപെട്ട ഇയാൾ 11മണിയോടെ ഓഫിസിൽനിന്ന് പോവുകയും ചെയ്തു. ഇതാണ് സംശയങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. അതേസമയം, സര്‍വീസ് റിവോള്‍വറും, മൊബെല്‍ ഫോണും താമസ സ്ഥലത്ത് ഉപേക്ഷിച്ചിട്ടാണ് രാകേഷ് പോയിരിക്കുന്നത്.
സംഭവത്തെ തുടര്‍ന്നു രാകേഷിന്റെ അച്ഛന്‍ ഡല്‍ഹി പൊലീസിന് പരാതി നല്‍കി. സോണിയയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കാണാതായ സംഭവം അതീവ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്നും ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു.