സോണിയയുടെ ഇഫ്താര്‍ നയതന്ത്രം പാളി, പ്രതിപക്ഷ ഐക്യം ഇപ്പോളും ഏട്ടിലെ പശുതന്നെ
ബുധന്‍, 15 ജൂലൈ 2015 (13:39 IST)
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പ്രതിപക്ഷ ഐക്യം രൂപീകരിക്കുക എന്ന ഉദ്ദേശത്തോടെ കൊണ്‍ഗ്രസ് അധ്യക്ഷ സോനിയ ഗാന്ധി സംഘടിപ്പിച്ച് ഇഫ്താര്‍ വിരുന്നില്‍ നിന്ന് പ്രതിപക്ഷ കക്ഷികള്‍ വിട്ടുനിന്നു. ബിജെപി, എന്‍ഡിഎ കക്ഷികളെ ഒഴിവാക്കി പ്രതിപക്ഷത്തെ മുഴുവന്‍ കക്ഷികളേയും വിളിച്ചിരുന്നു എങ്കിലും ചടങ്ങില്‍ പങ്കെടുത്തത് ഒമര്‍ അബ്‌ദുള്ളയും നിതീഷ്‌കുമാറും അടക്കമുള്ള ചുരുക്കം പ്രതിപക്ഷ നേതാക്കളായിരുന്നു.
ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് ഇടതുപാര്‍ട്ടികള്‍ അറിയിച്ചിരുന്നത്. എന്നാല്‍ ബംഗാളിലെ തങ്ങളുടെ മുഖ്യ ശത്രുവായ മമതയെ ക്ഷണിച്ചിട്ടുണ്ട് എന്നറിഞ്ഞതൊടെ ഇടത്പക്ഷം പിന്‍വാങ്ങി. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവും ബിഎസ്പി നേതാവ് മായാവതിയും ചടങ്ങിനെത്തിയില്ല. എതിരാളിയെ ക്ഷണിച്ചു എന്നതാണ് ഇരുനേതാക്കളും ഇഫ്‌താര്‍ ബഹിഷ്‌കരിക്കാന്‍ കാരണമായത്. ബീഹാറിലെ ജനതാ പരിവാര്‍ സഖ്യത്തിനൊപ്പം കോണ്‍ഗ്രസിനെ കൂട്ടാനുള്ള നിതീഷ് കുമാറിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ലാലുപ്രസാദ് യാദവും ചടങ്ങ് ബഹിഷ്കരിച്ചു.
ഇതൊടെ വലിയ പ്രതീക്ഷയോടെ പ്ലാന്‍ ചെയ്ത തന്ത്രം പാളുകയായിരുന്നു. മൊഡിക്കും ബിജെപിക്കുമെതിരെ പാര്‍ലമെന്റില്‍ ഐക്യനിര കെട്ടിപ്പടുക്കാനുള്ള തന്ത്രങ്ങള്‍ വിരുന്നില്‍ ചര്‍ച്ചയാകുമെന്നായിരുന്നു അഭ്യൂഹങ്ങള്‍ പരന്നിരുന്നത്. എന്നാല്‍ ചടങ്ങ് പരാജയപ്പെട്ട്ടതൊടെ പ്രതിപക്ഷ നിരയിലെ അഭിപ്രായ ഭിന്നത പുറത്തായി. ഫലത്തില്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിനെ ഈ സമ്മേളനത്തില്‍ സമ്മര്‍ദ്ദത്തിലാക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കമാണ് പിഴച്ചത്. മറുവശത്ത് ബിജെപി പാര്‍ലമെന്റ് സമ്മേളനം സുഗമമായി നടത്താനുള്ള തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങി.