ബി ജെ പിയുമായി ലയിക്കാത്ത എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഇഫ്‌താര്‍ വിരുന്നിലേക്ക് സോണിയ ക്ഷണിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ്, ബഹുജന്‍ സമാജ് പാര്‍ട്ടി, സമാജ്‌വാദി പാര്‍ട്ടി, എന്‍ സി പി, നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികളെ ഇഫ്‌താര്‍ വിരുന്നിലേക്ക് സോണിയ ക്ഷണിച്ചിട്ടുണ്ട്.
വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഒരുമിച്ച് നില്‍ക്കുന്നതിന്റെ ആദ്യപടിയായിരിക്കും ഇഫ്‌താര്‍ വിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ലളിത് മോഡി വിവാദവ്ഉം വസുന്ധര രാജെ, സുഷമ വിഷയങ്ങളും വ്യാപം അഴിമതി കേസും വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷം ആയുധമാക്കിയേക്കും.