രാജ്യത്ത് സ്മാര്‍ട് സിറ്റിയാകാന്‍ 98 നഗരങ്ങളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയപ്പോള്‍ അതില്‍ ബംഗളൂരുവിന്റെ പേര് ഇല്ലായിരുന്നു. പലരും അമ്പരപ്പോടെ ആയിരുന്നു രാജ്യത്തെ പ്രമുഖ ഐ ടി നഗരമായ ബംഗളൂരുവിന്റെ പേര് സ്മാര്‍ട് സിറ്റി പട്ടികയില്‍ ഇല്ലെന്ന വാര്‍ത്തയെ സ്വീകരിച്ചത്. എന്നാല്‍, മനപൂര്‍വ്വം ബംഗളൂരുവിനെ ഒഴിവാക്കിയതല്ല, പട്ടികയില്‍ ഇടംപിടിക്കാനുള്ള ഗുണഗണങ്ങളൊന്നും ബംഗളൂരുവിന് ഇല്ലായിരുന്നു.
കര്‍ണാടക സംസ്ഥാനത്തോട് സ്മാര്‍ട് സിറ്റി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആറ് നഗരങ്ങളുടെ പേര് സമര്‍പ്പിക്കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍, ആറ് നഗരങ്ങളുടെ പേര് നിര്‍ദ്ദേശിച്ച സംസ്ഥാന സര്‍ക്കാര്‍ അതില്‍ ബംഗളൂരുവിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല.
ബംഗളൂരു 62 ശതമാനം നികുതിയാണ് നേടുന്നത്. അതായത് സംസ്ഥാനത്തെ മറ്റ് നഗരങ്ങളേക്കാള്‍ കുറവാണ് ബംഗളൂരുവിലെ നികുതി വരുമാനം. മൈസൂരു (68%), മംഗലാപുരം, ഷിവമോഗ, ബേലാഗവി (96.87%), ഹൂബളി - ദാര്‍വാഡ്, തുമാകുരു (87.5%), ദാവനഗിരി (85%).
കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ജനസംഖ്യ ബംഗളൂരുവില്‍ ഇല്ലാതെ പോയതാണ് മറ്റൊരു കാരണം. കൂടാതെ, സ്മാര്‍ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടാനുള്ള അത്രയും ടോയ്‌ലറ്റുകള്‍ ബംഗളൂരുവില്‍ ഇല്ലാതെ പോയതും പട്ടികയില്‍ ബംഗളൂരു ഇല്ലാതെ പോകാന്‍ ഒരു കാരണമായി. മറ്റുള്ള നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബംഗളൂരുവിലെ ജനസംഖ്യയെ അപേക്ഷിച്ച് ടോയ്‌ലറ്റുകള്‍ വളരെ കുറവായിരുന്നു.