മുസ്ലീം ജീവനക്കാരന്റെ നോമ്പ് മുറിക്കാന്‍ ശിവ സേന എം പി മാരുടെ ശ്രമം; പാര്‍ലമെന്റില്‍ ബഹളം
ബുധന്‍, 23 ജൂലൈ 2014 (14:20 IST)
ശിവസേന എംപിമാര്‍ മഹാരാഷ്ട്രാ സദനിലെ നോമ്പനുഷ്ടിച്ചിരുന്ന മുസ്ലിം ജീവനക്കാരനെ ബലം പ്രയോഗിച്ച് ഭക്ഷണം കഴിപ്പിക്കാന്‍ ശ്രമിച്ചതില്‍ പാര്‍ലമെന്റില്‍ ബഹളം
ഡല്‍ഹിയിലെ മഹാരഷ്ട്ര സദനിലാണ് സംഭവം നടന്നത് 11 ശിവസേന എംപിമാര്‍ ചേര്‍ന്ന് ജോലിക്കാരനായ അര്‍ഷാദ് സുബൈറിനെ ബലം പ്രയോഗിച്ച് വായിലേക്ക് ചപ്പാത്തി തിരുകി വയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു.ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
തന്റെ പേര് എഴുതിയ ടാഗ് കാണുകയും നോമ്പ് അനുഷ്ഠിക്കുന്നുവെന്ന് പറയുകയും ചെയ്തപ്പോഴാണ് എം.പിമാരുടെ ബലം കഴിപ്പിക്കാന്‍ ശ്രമിച്ചതെന്നും അര്‍ഷാദ് സുബൈര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പ്രശ്നത്തില്‍ പാര്‍ലമെന്റിലെ ഇരു സഭകളിലും വന്‍ പ്രതിഷേധം ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് സഭ 15 മിനിറ്റ് നിറുത്തി വച്ചു. നോമ്പു മുറിക്കാന്‍ ശ്രമിച്ചത് രാജ്യത്തെ മതേതര മൂല്ല്യങ്ങള്‍ക്കെതിരാണെന്ന് എം ഐ ഷാനവാസ് പറഞ്ഞു. എന്നാല്‍ സംഭവത്തിന് അനാവശ്യ പ്രാധാന്യം നല്‍കി വര്‍ഗീയത കലര്‍ത്തരുതെന്ന് ശിവസേന പറഞ്ഞു.സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍ പറഞ്ഞു. എം.പിമാര്‍ക്ക് എതിരെ കര്‍ശന നടപടി വേണമെന്ന് ബി.എസ്.പി നേതാവ് മായാവതിയും ആവശ്യപ്പെട്ടിട്ടുണ്ട്.