പന്‍സാരെയുടെ കൊലപാതകം: ഫട്‌നാവിസ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന

തിങ്കള്‍, 23 ഫെബ്രുവരി 2015 (18:44 IST)
മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാറിനേയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനുമെതിരെ  വിമര്‍ശവുമായി വീണ്ടും ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിലൂടെയായിരുന്നു വിമര്‍ശനം. മുഖപത്രത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മാത്രമാണ് മാറ്റമുണ്ടായിരിക്കുന്നതെന്നും സംസ്ഥാനത്തു യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും ശിവസേന പറയുന്നു. ഗോവിന്ദ് പന്‍സാരെയുടെ ഘാതകരെ  അറസ്റ്റ് ചെയ്യാത്തതിനെയും മുഖപത്രത്തില്‍ ശിവസേന രൂക്ഷമായി വിമര്‍ശിക്കുന്നു.

പന്‍സാരെയുടെ മരണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി നടത്തിയ പ്രസ്താവ പരിഹാസ്യമാണെന്നും മുഖപ്രസംഗത്തില്‍ പരാമര്‍ശമുണ്ട്.വെള്ളിയാഴ്ചയാണ് മഹാരാഷ്ട്രയിലെ മുതിര്‍ന്ന സിപിഐ നേതാവായ ഗോവിന്ദ് പന്‍സാരെയ്ക്ക് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തത്. അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക