തരൂരിനെ വക്താവ് സ്ഥാനത്തുനിന്ന് നീക്കി
പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച സംഭവത്തില്‍ ശശി തരൂര്‍ എം പി യ്ക്കെതിരെ അച്ചടക്ക നടപടി. ശശി തരൂരിനെ എഐസിസിയുടെ ഔദ്യോഗിക വക്താവ് സ്ഥാനത്തുനിന്ന് നീക്കി. ഇതുകൂടാതെ ശശി തരൂരിന് പാര്‍ട്ടി താക്കിതും നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ ശശി തരൂര്‍ എം പിയ്ക്കെതിരെ നടപടിയ്ക്ക് എ കെ ആന്റണി അദ്ധ്യക്ഷനായ അച്ചടക്ക സമിതി നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു.തരൂരിനെതിരെ ഉയര്‍ന്ന ആരോപണം ഗൗരവമേറിയതാണെന്നാണ് സമിതി ഹൈക്കമാന്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. കെ പി സി സി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് അച്ചടക്ക സമിതി നടപടിക്ക് ഹൈക്കമാഡിനോട് ശുപാര്‍ശ ചെയ്തത്.