ഇനി ഷാരൂഖിന് വാങ്കഡെ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാം; ആരും തടയില്ല
മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനുണ്ടായിരുന്ന വിലക്ക് എംസിഎ നീക്കി. 2012ല്‍ ഐപിഎല്‍ മത്സരത്തിനിടെ മദ്യപിച്ച് സെക്യൂരിറ്റി ജീവനക്കാരനെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തതിനാണ് ഷാരൂഖ് ഖാന് വിലക്കേര്‍പ്പെടുത്തിയിരുന്നത്. അഞ്ച് വര്‍ഷത്തേക്കായിരുന്നു വിലക്ക്.
ഐപിഎൽ 2012 സീസണില്‍ തന്റെ ഉടമസ്ഥതയിലുള്ള നെറ്റ്‌റൈഡേഴ്‌സിന്റെ വിജയം ആഘോഷിക്കാനായി ഗ്രൌണ്ടിലിറങ്ങാന്‍ ശ്രമിച്ച ഷാരുഖിന്റെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. ഇതേത്തുടര്‍ന്ന് താരം സുരക്ഷാ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് താരത്തെ വിലക്കികൊണ്ടുള്ള മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഉത്തരവിൽ പറഞ്ഞിരുന്നത്. വിഷയത്തില്‍ ഷാരൂഖിനെതിരെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പോലീസിനും ബിസിസിഐയ്ക്കും പരാതി നല്‍കിയിരുന്നു.