ബാര്‍കോഴ: അന്വേഷണ കാര്യത്തില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല; തുടരന്വേഷണം നടക്കട്ടെയെന്നും ശങ്കര്‍ റെഡ്ഡി

ശനി, 27 ഓഗസ്റ്റ് 2016 (18:39 IST)
ബാര്‍കോഴ കേസില്‍ തുടരന്വേഷണം നടക്കട്ടെയെന്ന് വിജിലന്‍സ് മുന്‍ ഡയറക്‌ടര്‍ എന്‍ ശങ്കര്‍ റെഡ്ഡി. എല്ലാ രേഖകളും കോടതിയുടെ മുമ്പിലുണ്ടെന്നും അന്വേഷണ കാര്യത്തില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
 
അന്വേഷണറിപ്പോർട്ട് തിരുത്തിയെന്ന ആരോപണം നിഷേധിച്ച ശങ്കർ റെഡ്ഡി അന്വേഷണ ഉദ്യോഗസ്ഥന്‍റെ പൂർണ ഉത്തരവാദിത്തത്തിലും നിയന്ത്രണത്തിലുമാണ് കേസന്വേഷണം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക