പൊലീസ് ഉദ്യോഗസ്ഥരുടെ കൈക്കൂലിപ്പട്ടിക പുറത്ത് വിട്ട് സേലം എസ്പി അഭിനവ് ഐപിഎസ്. സേലത്ത് പൊലീസുകാര്‍ കൈക്കൂലി വാങ്ങുന്നുവെന്ന പരാതികള്‍ അധികമായതോടെയാണ് കൈക്കൂലിപ്പട്ടിക പ്രത്യേക സര്‍ക്കുലറാക്കി പുറത്തുവിട്ടത്. ചെറുതും വലുതുമായ എല്ലാ കാര്യങ്ങള്‍ക്കും കൈക്കൂലി നിര്‍ബന്ധമാണ്. കള്ളലോട്ടറി വില്‍ക്കാന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ഒരു ലക്ഷം രൂപയാണ് നല്‍കേണ്ടത്. ഇതില്‍ എസ് ഐക്ക് 3000-5000രൂപ വരെ നല്‍കണം.