തിരഞ്ഞെടുപ്പ് പ്രചരണ സമിതി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രചരണ സമിതി കണ്‍വീനര്‍ ഷാഫി പറമ്പില്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
ഈ മാസം അവസാനത്തോടെയായിരിക്കും കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനം. എല്ലാ സിറ്റിങ് എംഎല്‍എമാരും വീണ്ടും മത്സരിക്കും. പാലക്കാട് പുതിയ സ്ഥാനാര്‍ഥിയെ തീരുമാനിക്കും. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ ആണ് പാലക്കാട് എംഎല്‍എ. 21 സീറ്റുകളാണ് കോണ്‍ഗ്രസിനു കഴിഞ്ഞ തവണ കിട്ടിയത്. ഇതില്‍ രാഹുല്‍ ഒഴികെ 20 സിറ്റിങ് എംഎല്‍എമാരും വീണ്ടും ജനവിധി തേടും.