ഉച്ചക്കഞ്ഞിയില്‍ കേന്ദ്രം മണ്ണിട്ടു; സര്‍ക്കാര്‍ 'കഞ്ഞിയാകും'
വ്യാഴം, 11 സെപ്‌റ്റംബര്‍ 2014 (11:24 IST)
സര്‍ക്കാര്‍ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ കേന്ദ്രം പുതുക്കി. ഇനിമുതല്‍ ചെലവിന്റെ 75ശതമാനം മാത്രമേ കേന്ദ്രം നല്‍കുവെന്നാണ് വ്യക്തമായത്. ബാക്കി തുക സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തണമെന്നാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നുറപ്പായി.
പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥിക്ക് 3 രൂപ 59 പൈസയും യുപി തലത്തില്‍ 5 രൂപ 38 പൈസയുപമാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും നില നില്‍ക്കുന്ന സാഹചര്യത്തില്‍ പദ്ധതിയുടെ ചെലവ് പൂര്‍ണമായും വഹിക്കേണ്ട എന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. എന്നാല്‍ ചെലവ് കൂടിയതിനാല്‍ വിഹിതം വെട്ടിക്കുറച്ചെന്നാണ് കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിന്റെ വിശദീകരണം.
ഇത് നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂടുകയും ചെയ്യും. പദ്ധതി ചെലവ് പൂര്‍ണമായും കേന്ദ്രം വഹിച്ചിരുന്ന കാലയളവിലും സംസ്ഥാന സര്‍ക്കാരിന് വന്‍ തുക ചെലവായിട്ടുണ്ട്. 2012 - 2013ല്‍ 197കോടി രൂപ കേന്ദ്രത്തില്‍ നിന്ന് അനുവദിച്ചു. ഇതേ കാലയളവില്‍ സംസ്ഥാനത്തിന് ചെലവായത് 233 കോടി രൂപ. കേന്ദ്രം അനുവദിച്ച തുകയില്‍ 33 കോടി വാങ്ങിയെടുക്കാന്‍ നാളിതുവരെ കഴിഞ്ഞിട്ടുമില്ല.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.