മൂന്നാം ഭാഷ: ജര്‍മന്‍ വേണ്ട സംസ്കൃതം മതിയെന്ന് കേന്ദ്രം
വ്യാഴം, 27 നവംബര്‍ 2014 (17:37 IST)
സംസ്കൃതത്തിന് പകരം വേണമെങ്കില്‍ ജര്‍മന്‍ ഭാഷ തിരഞ്ഞെടുക്കാനുള്ള അവസരം എടുത്തകളയണമെന്ന് കേന്ദ്രം .ഇത് സംബന്ധിച്ച് നിര്‍ദ്ദേശം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. കുട്ടികളെ വിനോദമെന്ന നിലയില്‍ ജര്‍മന്‍ പഠിക്കാവുന്നതാണെന്നും പ്രാഥമിക തലത്തില്‍ തന്നെ അടിയന്തിരമായി സംസ്കൃതം പഠിപ്പിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
നേരത്തെ ജര്‍മന്‍ തിരഞ്ഞെടുക്കാനുള്ള അവസരം നിര്‍ത്തലാക്കാനുള്ള തീരുമാനത്തിനെതിരെ സുപ്രീം കോടതിയില്‍ രക്ഷിതാക്കള്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി സര്‍ക്കാരിന്റെ പ്രതികരണം ആരാഞ്ഞിരുന്നു.
ജര്‍മന്‍ ഭാഷ തിരഞ്ഞെടുക്കാനുള്ള അവസരം സര്‍ക്കാര്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നവംബര്‍ 10 ന് ഇത് സംബന്ധിച്ച് കേന്ദ്രീയ വിദ്യാലയ ബോര്‍ഡ് ഉത്തരവിറക്കിയിരുന്നു. കേന്ദ്രീയ വിദ്യാലയങ്ങളില്‍ ആറു മുതല്‍ എട്ടുവരെയുള്ള ക്ളാസുകളിലെ 70,000 കുട്ടികളെ തീരുമാനം ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്