'ജോലിയും വിവാഹവും പോയി, അവന് ആരോടും മിണ്ടുന്നില്ല'; സെയ്ഫ് ആക്രമണകേസില്‍ പോലീസ് ആദ്യം കസ്റ്റഡിയിലെടുത്ത യുവാവിന്റെ പിതാവ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 28 ജനുവരി 2025 (14:54 IST)
പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സെയ്ഫ് ആക്രമണകേസില്‍ പോലീസ് ആദ്യം കസ്റ്റഡിയിലെടുത്ത യുവാവിന്റെ പിതാവ്. യുവാവ് മാനസികമായ തകര്‍ന്നുവെന്ന് പിതാവ് പറയുന്നു. പോലീസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. ഒന്നും നോക്കാതെയാണ് തന്റെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ജീവിതം താറുമാറായി, മാനസികമായി തകര്‍ന്ന അവന്‍ പണ്ടത്തെപ്പോലെ സംസാരിക്കുന്നില്ല, എന്റെ മകനും സിസിടിവി ദൃശ്യവും തമ്മില്‍ സാമ്യമില്ലെന്ന് ആളുകള്‍ പറഞ്ഞതാണ്. എന്നാല്‍ അതൊന്നും കേള്‍ക്കാതെ പോലീസ് അവനെ കസ്റ്റഡിയിലെടുത്തുവെന്നും പിതാവ് ആരോപിച്ചു.
 
ഇപ്പോള്‍ ഉറപ്പിച്ച വിവാഹവും പോയി, ജോലിയും പോയി, ഇതിന്റെയൊക്കെ ഉത്തരവാദികള്‍ ആരാണ്? പിതാവ് കൈലാഷ് കനോജിയ ചോദിക്കുന്നു. പ്രതിയുടെ രൂപവുമായി സാമ്യമുണ്ടെന്ന കാരണത്താലാണ് 31കാരനായ ആകാശ് കനോജിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ കേസുമായി ബന്ധമില്ലെന്ന് തെളിഞ്ഞതോടെ ആകാശിനെ പോലീസ് വെറുതേ വിടുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍