സഹരന്‍‌പൂര്‍ സംഘര്‍ഷം: മൂന്ന് മരണം, 20 പേര്‍ അറസ്റ്റില്‍

ഞായര്‍, 27 ജൂലൈ 2014 (10:33 IST)
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ സഹരന്‍പുരിലുണ്ടായ സാമുദായിക സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ മരിച്ചതുമായി ബന്ധപ്പെട്ട് ഇരുപത് പേര്‍ അറസ്റ്റിലായി. പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. 
 
സഹരന്‍പുരിലെ തര്‍ക്കഭൂമിയില്‍ നിര്‍മാണം നടത്തുന്നതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തിലാണ് മൂന്നുപേര്‍ കൊല്ലപ്പെട്ടത്. പൊലീസുകാരുള്‍പ്പെടെ 19 പേര്‍ക്ക് പരുക്കേറ്റു. അക്രമാസക്തരായ ജനം ഒട്ടേറെ കടകളും വാഹനങ്ങളും കത്തിച്ചു. 
 
അടുത്തടുത്തായുള്ള രണ്ട് ആരാധനാലയങ്ങള്‍ക്കിടയ്ക്കുള്ള സ്ഥലത്തെച്ചൊല്ലി രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ഏറെക്കാലമായി നിലനിന്ന തര്‍ക്കമാണ് ശനിയാഴ്ചത്തെ സംഘര്‍ഷത്തില്‍ കലാശിച്ചത്.

വെബ്ദുനിയ വായിക്കുക