''ജിഷ്ണുവിന് നീതി ലഭിക്കണം, ഞങ്ങളുണ്ട് കൂടെ'' - രാജ്യാന്തര തലത്തിൽ നിന്നും ഒരു ക്യാമ്പസ് മുഴുവൻ പറയുന്നു

ബുധന്‍, 11 ജനുവരി 2017 (14:37 IST)
പാമ്പാടി നെഹ്റു കോളേജിലെ വിദ്യാർത്ഥി ആയിരുന്ന ജിഷ്ണു പ്രണോയി‌യുടെ ആത്മഹത്യയെ തുടർന്ന് കേരളത്തിലെ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രോഹിത് വെമുലയുടെ ക്യാംപസും. ജിഷ്ണുവിന്റെ മരണത്തിൽ നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാല എസ് എഫ്‌ ഐ യൂണിറ്റ് ആവശ്യപ്പെട്ടു.
 
ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. രാജ്യത്തെ പല ക്യാപസുകളിലും ഇന്‍സ്റ്റിറ്റ്യൂഷണല്‍  കൊലപാതകങ്ങളിലേക്ക് നയിക്കുന്ന സംഭവങ്ങള്‍ അരങ്ങേറുന്നു. ഇതിന്റെയെല്ലാം തെളിവുകളാണ് അടുത്തായി നെഹ്‌റു കോളേജില്‍ നിന്നും പുറത്തുവന്ന വാര്‍ത്തയെന്നും എസ് എഫ്‌ ഐ യൂണിറ്റ് അഭിപ്രായപ്പെടുന്നു.
 
സ്വകാര്യ വിദ്യാഭ്യാസ മാനേജ്‌മെന്റുകളിൽ വിദ്യാർത്ഥികളോടുള്ള സമീപനം എങ്ങനെയാണെന്ന് വ്യക്തമാവുകയാണ്. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിലേക്കെത്തിക്കാനു ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാവണം. അധികൃതരുടെ മാനസിക പീഡനത്തെ തുടർന്നാണ് രോഹിത് വെമുലയും ആത്മഹത്യ ചെയ്തത്. 

വെബ്ദുനിയ വായിക്കുക