വിവാദ ഭൂമിയിടപാട്: വാദ്രയ്ക്കെതിരെ അന്വേഷണം ആരംഭിച്ചു
ഗുഡ്ഗാവിലെ വിവാദ ഭൂമിയിടപാടിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബർട്ട് വാദ്രയ്ക്കെതിരെ അന്വേഷണം ആരംഭിച്ചു. ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന എസ്എൻ ധിൻഗ്ര അധ്യക്ഷനായ ഏകാംഗ അന്വേഷണ കമ്മീഷനാണ് വാദ്രയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കുക.
വാദ്രയുടെ കന്പനിയായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിക്ക് കൊമേർഷ്യൽ ലൈസൻസ് അനുവദിച്ചതുമായി ഉയർന്ന വിഷയങ്ങൾ കമ്മീഷൻ അന്വേഷിക്കും. ആറ് മാസത്തിനകം കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.