റിപ്പബ്ലിക് ദിന ചടങ്ങുകള്‍ക്ക് ഒബാമയെത്തിയത് ച്യൂയിംഗം ചവച്ച്
തിങ്കള്‍, 26 ജനുവരി 2015 (13:31 IST)
ഇന്ത്യയുടെ 66മത് റിപ്പബ്‌ലിക് ദിനഘോഷ ചടങ്ങുകള്‍ക്ക് മുഖ്യ അതിഥിയായി പങ്കെടുത്ത അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ എത്തിയത് ച്യൂയിംഗം ചവച്ച്.
സ്വന്തം വാഹനമായ ബീസ്റ്റിലാണ് പത്നി മിഷേലിനൊപ്പം ഒബാമ രാജ്‌പഥില്‍ ചടങ്ങുകള്‍ക്ക് എത്തിയത്. കാറില്‍ ഇരുന്ന വേളയിലും കാറിൽ നിന്ന് ഇറങ്ങിയപ്പോഴും അമേരിക്കന്‍ പ്രസിഡന്റ് ച്യൂയിംഗം ആസ്വദിച്ച് ചവയ്ക്കുന്നുണ്ടായിരുന്നു. നൂറ് കണക്കിന് കാമറക്കണ്ണുകൾ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഹസ്തദാനം നൽകിയ ശേഷം മോദി സൗഹൃദ സംഭാഷണം നടത്തുന്ന സമയത്തും ഒബാമ ച്യൂയിംഗം ചവയ്ക്കുന്നുണ്ടായിരുന്നു. ഇതാദ്യമായല്ല പ്രധാന ചടങ്ങുകളിൽ ഒബാമ ച്യൂയിംഗം ചവയ്ക്കുന്നത്. അതിനാല്‍ ഈ കാര്യത്തില്‍ വലിയ കൌതുകമില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.