4ജി കവറേജ് വർദ്ധിപ്പിക്കാന്‍ റിലയന്‍സ് ജിയോ; 45,000 കോടി നിക്ഷേപിക്കുന്നു
ഇന്ത്യയില്‍ 4ജി മൊബൈൽ കവറേജ് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 45,000 കോടി രൂപ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നു. കേന്ദ്ര ടെലികോം മന്ത്രി മനോജ് സിൻഹയുമായുള്ള കൂടികാഴ്ചയിലണ് ജിയോ ഇക്കാര്യമറിയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന്റെ ഭാഗമായി രാജ്യത്തൊട്ടാകെ മൊബൈൽ ടവറുകൾ സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു.
നാലു വർഷത്തിനകം ഒരു ലക്ഷം കോടി രൂപയാണ് ജിയോ രാജ്യത്ത് നടത്താൻ ഉദ്ദേശിക്കുന്ന നിക്ഷേപം. എന്നാൽ ഇക്കാര്യത്തില്‍ റിലയൻസ് ജിയോ പ്രതികരിച്ചിട്ടില്ല. 1.6 ലക്ഷം കോടി രൂപ ഇപ്പോൾ തന്നെ 2.82 ലക്ഷം ബേസ് സ്റ്റേഷനുകളിൽ ടവറുകള്‍ സ്ഥാപിക്കുന്നതിനായി നിക്ഷേപിച്ചു കഴിഞ്ഞുയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.