ബലാത്സംഗത്തിനുശേഷം പെൺകുട്ടിയെ കത്തിച്ചു

ചൊവ്വ, 8 മാര്‍ച്ച് 2016 (12:06 IST)
ബലാത്സംഗം ചെയ്തതിനുശേഷം പെൺകുട്ടിയെ തീ വെച്ച് പൊള്ളലേൽപ്പിച്ചതായി പരാതി. ഉത്തർപ്രദേശിലെ നോയ്ഡയിലാണ് 15കാരി ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിൽ തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് പൊള്ളലേറ്റ പെൺകുട്ടി.
 
ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശരീരത്തിൽ 60 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രി പെൺകുട്ടിയുടെ നിലവി‌ളി കേട്ട് ഓടിയെത്തിയ മാതാപിതാക്കളാണ് പൊള്ളലേറ്റനിലയിൽ കുട്ടിയെ ടെറസിൽ കണ്ടെത്തിയത്. 
 
പരാതിയെ തുടർന്ന് സംഭവത്തിൽ അജയ് ശർമ(18) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവാവ് പെൺകുട്ടിയെ നിരന്തരമായ് ശല്യം ചെയ്യാറുണ്ടായിരുന്നതായി പെൺകുട്ടിയുടെ മാതാപിതാക്കൾ നേരത്തെ പൊലീസിന് പരാതി നൽകിയിരുന്നു. ഇനി ശല്യം ചെയ്യില്ല എന്ന് യുവാവിന്റെ മാതാപിതാക്കൾ ഉറപ്പ് നൽകിയിരുന്നുവെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിനോട് അറിയിച്ചു.
 
 
 

വെബ്ദുനിയ വായിക്കുക