രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ ജയിലിൽ സഹതടവുകാരന്‍ ആക്രമിച്ചു

ചൊവ്വ, 13 സെപ്‌റ്റംബര്‍ 2016 (11:45 IST)
രാജീവ് ഗാന്ധി വധക്കേസ് പ്രതി എ ജി പേരറിവാളനെതിരെ ആക്രമണം. തമിഴ്നാട് വെല്ലൂർ ജയിലിൽവച്ച് സഹതടവുകാരനാണ് അദ്ദേഹത്തെ ഇരുമ്പുവടി കൊണ്ടു തലയ്ക്കടിച്ചത്. തലയ്ക്കും കൈകൾക്കും പരുക്കേറ്റ പേരറിവാളന് ഉടന്‍ തന്നെ ജയിലിൽ ചികിൽസ നൽകി. രാവിലെ 6.15നായിരുന്നു സംഭവം.
 
മറ്റൊരു കൊലക്കേസിൽ 13 വർഷക്കാലമായി ജയിലിൽ കഴിയുന്ന രാജേഷ് ഖന്നയാണ് പേരറിവാളനെ ആക്രമിച്ചത്. ഇവര്‍ തമ്മില്‍ ചില തർക്കങ്ങൾ ഉണ്ടായിരുന്നതായും ഇതേത്തുടർന്നാണ് ആക്രമണം നടന്നതെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു. 

വെബ്ദുനിയ വായിക്കുക