കനത്ത മഴ തുടരുന്നു; പ്രളയ ഭീതിയില്‍ ആസ്സാം

തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (16:55 IST)
ജമ്മുകശ്മീരിന് പിന്നാലെ അസ്സാമും പ്രളയ ഭീതിയില്‍. രണ്ടു ദിവസമായി തകര്‍ത്തു പെയ്യുന്ന മഴയെ തുടര്‍ന്ന് സംസ്ഥാനം പ്രളയ ഭീതിയിലാണ്. ഇതിനകം തന്നെ ഗുവാഹത്തിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ മൂലം പല വഴികളും സഞ്ചാര യോഗ്യമല്ലാത്തെ അവസ്ഥയിലാണ്. വ്യാപകമായ വൈദ്യുതി മുടക്കവും ഉണ്ട്. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മിക്ക സ്‌കൂളുകളും തുറക്കുന്നില്ല. സ്‌കൂളുകള്‍ ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ തുറക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് നല്‍കി.  

മരണങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദേശീയ ദുരന്ത പ്രതികരണ സേന(എന്‍ഡിആര്‍എഫ്) നഗരത്തില്‍ നിലയുറപ്പിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ജില്ലാ പൊലീസ് കമ്മീഷണര്‍ എം അംഗമുത്തു അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക